guruvadhanan

പറവൂർ: ആലുവ തന്ത്രവിദ്യാപീഠം ഏർപ്പെടുത്തിയ കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് സ്മാരക ആചാര്യ പുരസ്കാരം ലഭിച്ച മടപ്ളാതുരുത്ത് ഗുരുദേവ വൈദിക തന്ത്രവിദ്യാപീഠം രക്ഷാധികാരി കെ.കെ. അനിരുദ്ധൻതന്ത്രിക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പൗരാവലിയുടെ ആദരം ഡിസംബർ 14ന് പറവൂർ ടൗൺഹാളിൽ നടക്കും. ഗുരുവന്ദനം പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, പറവൂർ ജ്യോതിസ്, മോഹനൻ തന്ത്രി, പി.എസ്. ജയരാജ്, അഡ്വ. ലിഷ ജയനാരായണൻ, എം.സി. സാബുശാന്തി, ആഭാ ബിജു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് (മുഖ്യരക്ഷാധികാരി), ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ (ചെയർമാൻ), എം.സി. സാബുശാന്തി (ജനറൽ കൺവീനർ), ടി.പി. സൗമിത്രൻ തന്ത്രി, വി.എൻ സന്തോഷ്, എം.എം. പവിത്രൻ, എം.ബി. അനിൽകുമാർ, ആഭാ ബിജു, പ്രകാശൻ തുണ്ടത്തുംകടവ്, കെ.ഡി. ജയലാൽശാന്തി, സി.കെ. അമ്പാടി, കെ.ആർ. രമേഷ്കുമാർ, വി.ജി. മിഥുൻലാൽ ശാന്തി (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.