കൊച്ചി: ആർ.എസ്.എസ് പ്രചാരകൻ ആർ. ഹരിയെക്കുറിച്ചുള്ള ദീപ്ത സ്മരണകളുടെ സമാഹാരമായ "ഋഷിതുല്യനായ ഹരിയേട്ടൻ "എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവഹിച്ചു. പ്രൊഫ. എം.കെ. സാനു ആദ്യകോപ്പി ഏറ്റുവാങ്ങി. പ്രൊഫ. ആർ. ശശിധരൻ അദ്ധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ മുഖ്യപ്രഭാഷണം നടത്തി.

ആർ.എസ്.എസ് പ്രാന്ത പ്രചാർപ്രമുഖ് എം. ഗണേഷ്, വെണ്ണല മോഹൻ, ആർ. ശിവശങ്കരൻ, പദ്മജ എസ്.മേനോൻ തുടങ്ങിയവർ പങ്കെടുത്തു.