kreepa

കൊച്ചി: ക്രീപ ഗ്രീൻ പവർ എക്‌സ്‌പോയുടെ ഏഴാമത് എഡിഷൻ നവംബർ 28 മുതൽ 30 വരെ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. പുനരുത്‌പാദന ഊർജ്ജ ഇന്നോവേറ്റർമാരുടെയും നേതാക്കളുടെയും, ആസ്വാദകരുടെയും കേരളത്തിലെ ഏറ്റവും വലിയ സംഗമമാണിത്. സൗരോർജം, കാറ്റാടി, ജൈവ ഇന്ധനം തുടങ്ങിയ മേഖലകളിലെ പുതിയ സേവനങ്ങളും ഉത്‌പന്നങ്ങളും പ്രദർശനത്തിലുണ്ടാകുമെന്ന് കേരള റിന്യൂവബിൾ എനർജി സംരംഭകരുടെയും പ്രൊമോട്ടർമാരുടെയും സംഘടനയായ ക്രീപിന്റെ ഭാരവാഹികൾ പറഞ്ഞു. പ്രവേശനം സൗജന്യമാണ്. വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി, വ്യവസായ മന്ത്രി പി. രാജീവ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ ജ്യോതിലാൽ, കേന്ദ്ര സഹമന്ത്രി ശ്രീപദ് നായക്, ക്രീപ്പിന്റെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

പ്രധാന ആകർഷണങ്ങൾ
പ്രധാനമന്ത്രി സൂര്യ ഘർ യോജന
തൊഴിൽ മേള

യുവ ഇന്നവേഷൻ പ്രോഗ്രാം