പെരുമ്പാവൂർ: ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പിടിയിൽ. ഇന്നലെ രാവിലെ പെരുമ്പാവൂർ പാലക്കാട്ടുതാഴം ഭാഗത്തു നിന്ന് മൂർഷിദാബാദ് ബുധാർപാറയിൽ കാജോൾ ഷെയ്ക്ക് ( 22), മധുബോണയിൽ നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇവർ ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും എത്തിച്ചു വിൽക്കുയായിരുന്നു. 25000 രൂപയ്ക്കാണ് വിറ്റിരുന്നത്. പുലർച്ചെ ബംഗാളിൽ നിന്ന് ആലുവയിലേക്ക് ട്രെയിൻ മാർഗം എത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിക്ക് എത്തുമ്പോഴായിരുന്നു അറസറ്റ്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. എ.എസ്.പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.