പെരുമ്പാവൂർ : വല്ലം- കാഞ്ഞിരക്കാട് പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് 330 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു . പഴയ 400 എം.എം പൈപ്പുകൾ ഇവിടെ പൊട്ടുന്നതും ജലവിതരണം തടസപ്പെടുന്നതും പതിവായതോടെയാണ് നടപടി. വിഷയത്തിൽ ജലസേചന വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ആയിരത്തോളം പുതിയ കണക്ഷൻ കൊടുക്കുവാനുള്ള ഭരണാനുമതിയും ലഭിച്ചു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനത്തിൽ നിന്ന് വേഗത്തിലുള്ള നടപടികളുണ്ടാകുന്ന പക്ഷം ആറുമാസത്തിനകം പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു.