sndp

പെരുമ്പാവൂർ: എറണാകുളം ജില്ല ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ 53 കിലോഗ്രാമിൽ ഒന്നാം സമ്മാനം നേടിയ സഞ്ജു സജയകുമാറിനെ എസ്.എൻ.ഡി.പി യോഗം അറക്കപ്പടി ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ സുകുമാരൻ പൊന്നാട അണിയിച്ചു. ശാഖാ പ്രസിഡന്റ് കെ.ബി അനിൽ, സെക്രട്ടറി കെ.കെ അനീഷ്, വൈസ് പ്രസിഡന്റ് കെ.എൻ ഷാജി, യൂണിയൻ കമ്മിറ്റി അംഗം എൻ. വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.