
പെരുമ്പാവൂർ:ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലമായിഎറണാകുളം ജില്ലയിൽ നടന്നു വരുന്ന വിജ്ഞാന സദസുകളുടെ സമാപന സമ്മേളനം പെരുമ്പാവൂർ മാർക്കറ്റ് ജംഗ്ഷനിലെ എസ്.എൻ ഹാളിൽ മുൻ ജില്ലാ പൊലീസ് മേധാവി പി.എൻ. ഉണ്ണിരാജൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യൻമാരായ സ്വാമി മുക്താനന്ദ യതി (നിത്യ നികേതനം ആശ്രമം, കാഞ്ഞിരമറ്റം), ഷൗക്കത്ത്, പ്രദീപ് കൂരമ്പാല, സുഗത പ്രമോദ്, വി.ജി സൗമ്യൻ,ജയരാജ് ഭാരതി, പി.ആർ ശ്രീകുമാർ, ഗുരുകുലം സ്റ്റഡി സർക്കിൾ കോ ഓർഡിനേറ്റർ എം.എസ്. സുരേഷ്, സ്റ്റഡി സർക്കിൾ ആലപ്പുഴ ജില്ലാ കാര്യദർശി ഡോ. ഷേർലി പി. ആനന്ദ്, കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, എറണാകുളം ജില്ലാ കാര്യദർശി സി.എസ് പ്രതീഷ്, തൃശൂർ ജില്ലാ കാര്യദർശി കെ.ആർ സതിഷ്‌കുമാർ, കോട്ടയം ശ്രീനാരായണ ഗുരു സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ ശിവപ്രസാദ്, ജില്ലാ സഹകാരി സുനിൽ മാളിയേക്കൽ എന്നിവർ സംസാരിച്ചു.