-fire-force-paravur
പറവൂർ ശാന്തി ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറിയ യുവാവിനെ ഫയർഫോഴ്സ് കീഴ്പ്പെടുത്തി താഴോട്ട് ഇറക്കുന്നു

പറവൂർ: ശാന്തി ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സ് കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. മലപ്പുറം സ്വദേശി ബാലുവിനെയാണ് (32) പറവൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

ബന്ധുക്കളൊരുമിച്ച് കാറിൽ യാത്രയ്ക്കിടെ തർക്കത്തെ തുടർന്ന് ബാലു പറവൂരിൽ ഇറങ്ങുകയായിരുന്നു. പിന്നീടാണ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറിയത്.

അസി. സ്റ്റേഷൻ ഓഫീസർ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായാണ് കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിനെ കീഴ്പ്പെടുത്തിയത്. ബന്ധുകളെ വിളിച്ചുവരുത്തിയതിനുശേഷം അവരോടൊപ്പം വിട്ടയക്കുമെന്ന് പറവൂർ പൊലീസ് പറഞ്ഞു.