പെരുമ്പാവൂർ: സി.പി.എം പെരുമ്പാവൂർ ഏരിയാ സമ്മേളത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ സംഗമത്തിന്റെ നടത്തിപ്പിനായി ഉഷാദേവി ജയകൃഷ്ണൻ കൺവീനറായി 281അംഗസംഘാടക സമിതി രൂപീകരിച്ചു. 29 ന് ഇരിങ്ങോൾ റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുസൻ കോടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പുഷ്പാ ദാസ്, ഏരിയാ സെക്രട്ടറി ജുബൈരിയ ഐസക്, അഡ്വ. എൻ.സി. മോഹനൻ, സി.എം. അബ്ദുൾ കരീം എന്നിവർ സംസാരിക്കും. കുറുപ്പം പടിയിൽ ചേർന്ന സംഘാടക സമതി യോഗം ജുബൈരിയ ഐസക് ഉദ്ഘാടനം ചെയ്തു. ഉഷാദേവി ജയകൃഷ്ണൻ അദ്ധ്യക്ഷനായി. ആർ.എം. രാമചന്ദ്രൻ, എസ്. മോഹനൻ, ആർ. അനീഷ്, കെ.എൻ. ഹരിദാസ്, എൻ. പ്രസാദ് എന്നിവർ സംസാരിച്ചു.