devan
ദേവൻ

കൊച്ചി: ഗാന്ധിനഗറിലുള്ള ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വിരോധത്തിൽ ഹോട്ടലുടമയെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റി​ൽ. കടവന്ത്ര ഗാന്ധിനഗർ ചേമ്പിൻകാട് കോളനി 58-ാം നമ്പർ വീട്ടിൽ ദേവനെയാണ് (33) കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്.

ഇയാൾ കൊച്ചി നഗരത്തിൽ അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന് എന്നിവയടക്കം 15ൽ അധികം കേസുകളിൽ പ്രതിയാണ്.

കടവന്ത്ര പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പ്രതി കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കലിനുശേഷം കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്. സഹോദരനും കടവന്ത്ര സ്റ്റേഷനിലെ റൗഡിയും കാപ്പ ലിസ്റ്റിൽ പെട്ടിട്ടുള്ളയാളാണ്.

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷ്ണർ കെ.എസ്. സുദർശന്റെ നിർദ്ദേശപ്രകാരം കടവന്ത്ര സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ബി. ദിനേശ്, ഷിഹാബ്, സജീവ്കുമാർ, സീനിയർ സി.പി​.ഒമാരായ ടോബിൻ, ലിന്റോ, സി.പി​.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.