ആലുവ: പെരിയാറിൽ വൃദ്ധനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തൈപ്പിൽനിവർത്തിൽ വീട്ടിൽ തങ്കപ്പനാണ് (81) മരിച്ചത്. ഇന്നലെ ഉച്ചയോടെ ആലുവ അദ്വൈതാശ്രമം കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി​. ഇന്ന് രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.