rescue-
പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിനിയെ രക്ഷിച്ച അമൽ, മനു, എൽദോ എന്നിവർ

പിറവം: പിറവം പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ കോളേജ് വിദ്യാർത്ഥിനിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ

രക്ഷിച്ചു. ഇന്നലെ വൈകിട്ട് നാലോടെ പിറവം പാലത്തിലെ നടപ്പാതയിൽ നിന്നാണ് സമീപമുള്ള വിദ്യാർത്ഥിനി പുഴയിലേക്ക് ചാടിയത്. ഡി.വൈ.എഫ്.ഐ പിറവം വില്ലേജ് സെക്രട്ടറി ആർ.കെ. അമൽ, നേതാക്കളായ മനു ടി. ബേബി, എൽദോസ് ബെന്നി എന്നിവർ ചേർന്നാണ് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയത്. ഇവർ പാലത്തിനു സമീപം സംസാരിച്ച് നിൽക്കുന്നതിനിടെയാണ് നടന്നുപോയ പെൺകുട്ടി പുഴയിലേക്ക് ചാടിയത്. ഉടനെ അമൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി. പുറകെ മനുവും ചാടി. വിദ്യാർത്ഥിനിയെ മുങ്ങിയെടുത്തപ്പോഴേക്കും കുട്ടികളുടെ പാർക്കിനു സമീപമുള്ള കടവിലേക്ക് എൽദോ ഓടിയെത്തി. പുഴയിൽ ഇറങ്ങി നാട്ടുകാരുടെ സഹായത്തോടെ മൂവരേയും കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. വിദ്യാർത്ഥിനിക്ക് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു. ഉടനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ അമൽ, മനു,എൽദോ എന്നിവരും ചികിത്സതേടി.