അങ്കമാലി: മുനിസിപ്പൽ ബസ് സ്‌റ്റാൻഡിനു സമീപത്തെ കോഫി ഷോപ്പിൽ ചെറുകടികൾ വിതരണം ചെയ്യുന്നതിനെ ചൊല്ലി തർക്കം. ഷോപ്പ് ജീവനക്കാരന് വിതരണകാരന്റെ മർദ്ദനമേറ്റു. വെള്ളിയാഴ്ച രാത്രി 9.45ന് ജെ.ജെ. ടവേഴ്സസിലെ മദ്രാസ് കഫെയിലെ ജീവനക്കാരൻ തിരൂർ ഒഴൂർ തെറ്റിയിൽ ഷാലുവിന് (28) മർദനമേറ്റതായാണ് പരാതി. മർദ്ദനത്തിൽ ഷാലുവിന്റെ കഴുത്തിലും മുഖത്തും പരുക്കേറ്റു.

ചെറുകടികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിതരണക്കാരൻ ബിജു മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അടുത്ത ദിവസത്തേക്കുള്ള ഓഡർ എടുക്കാണ് ബിജു കടയിലെത്തിയത്. കടയുടമയോട് അസഭ്യം പറഞ്ഞതായും പരാതിയിലുണ്ട്.