accident-

കൂത്താട്ടുകുളം: കൂത്താട്ടുകുളം സെൻട്രൽ ജംഗ്ഷനിൽ കൂത്താട്ടുകുളം നഗരസഭ സ്ഥാപിച്ച പൊലീസ് നിരീക്ഷണ ക്യാമറ വാഹനം ഇടിച്ച് തകർന്നു. ഇന്നലെ രാവിലെ 10. 30 നാണ് അപകടം ഉണ്ടായത്. സ്ത്രീയോടിച്ച കാർ നിയന്ത്രണം വിട്ട് ക്യാമറ സ്ഥാപിച്ച പോസ്റ്റിൽ ഇടിച്ച ശേഷം സെൻട്രൽ ജംഗ്ഷനിലെ പാലത്തിന്റെ മീഡിയനിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.