
കോതമംഗലം : എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയിലെ വനിതാ സംഘവും മാർ ബസേലിയോസ് ആശുപത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. കോതമംഗലം യൂണിയൻ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. അനിൽകുമാർ അദ്ധ്യക്ഷനായി. കോതമംഗലം ചെറിയ പള്ളി വികാരി ഫാ. ജോസ് പരുത്തുവയലിൽ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.കെ. കുഞ്ഞപ്പൻ, മാർ ബസേലിയോസ് ആശുപത്രി സെക്രട്ടറി ബിനോയി മണ്ണഞ്ചേരി, ശാഖാ വൈസ് പ്രസിഡന്റ് എം. കെ. മഹിപാൽ, വനിതാസംഘം പ്രസിഡന്റ് രമ്യസജി, സെക്രട്ടറി ജയ പി.ആർ. തുടങ്ങിയവർ പ്രസംഗിച്ചു.