y
കേരളോത്സവത്തോട് അനുബന്ധിച്ചുള്ള കായികമത്സരങ്ങൾക്ക് തുടക്കംകുറിച്ച് ഫുട്ബോൾ മത്സരം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ചുള്ള കായികമത്സരങ്ങൾ തുടങ്ങി. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ മൈതാനിയിൽ ഫുട്ബാൾ മത്സരംപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എ.ഗോപി അദ്ധ്യക്ഷനായി. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ മിനിപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. കുസുമൻ, മിനി സാബു എന്നിവർ സംസാരിച്ചു. ഭരണഘടനാദിനം പ്രമാണിച്ച് ഭരണഘടനയുടെ ആമുഖം പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും കളിക്കാരും ചേർന്ന് വായിച്ച് പ്രതിജ്ഞചെയ്തു. 27 ന് ക്രിക്കറ്റ് മത്സരങ്ങൾ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്ക്കൂൾ ഗ്രൗണ്ടിൽ നടക്കും. 28ന് രാവിലെ മുതൽ കലാമത്സരങ്ങൾ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അത് ലറ്റിക് മത്സരങ്ങൾ എസ്.എ.എസ് ഓഡിറ്റോറിയത്തിലും എസ്.എൻ.പി.എസ് ഗ്രൗണ്ടിലുമായി നടക്കും.