തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ ബ്ലോക്ക് കൗൺസിൽ യോഗം ഉദയംപേരൂർ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. രാമചന്ദ്രൻനായർ അദ്ധ്യക്ഷനായി. ജില്ലാകമ്മിറ്റിഅംഗം ഡോ. ആർ. ശശികുമാർ, ബ്ലോക്ക് സെക്രട്ടറി ടി.കെ. മനോഹരൻ, എൻ.കെ. സുഭദ്ര, വി.കെ. ജയന്തി, ടി.ആർ. മണി, ഡി. തങ്കമണി, എം. ശശിധരൻ നായർ, എൻ. സുബ്രഹ്മണ്യൻ, എം.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.