
അങ്കമാലി: അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലാ പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്റെ (ഐ. എൻ. ടി. യു. സി) നേതൃത്വത്തിൽ തൊഴിലാളി ക്യാമ്പയിൻ സംഘടിപ്പിച്ചു. അങ്കമാലി പ്രൈവറ്റ് സ്റ്റാൻഡിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ. പി. പോളി നിർവഹിച്ചു. യൂണിയൻ ഓർഗനെസിംഗ് സെക്രട്ടറി എം. ആർ. ബേബി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ പി.ടി. ഡേവീസ് , കെ.ടി. ലൈജു , റോജിൻ സേവ്യാർ, എം.എ. ടോണി എന്നിവർ പങ്കെടുത്തു .