nayathode

അങ്കമാലി: നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഭരണഘടനാ ദിനം ആചരിച്ചു. സ്കൂൾ ഭിത്തിയിൽ ആലേഖനം ചെയ്ത ഭരണഘടനയുടെ ആമുഖം അനാച്ഛാദനം ചെയ്തു. ആമുഖം ആലേഖനം ചെയ്ത ചിത്രകാരൻ കെ.ആർ. സുബ്രനെ ആദരിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന എന്ന കൈയെഴുത്ത് മാസിക നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് പ്രകാശനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എസ്.സുനിൽ കുമാർ , പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപിക വി.കെ.ഗീത എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.വി. വിനീത എന്നിവർ പ്രസംഗിച്ചു.