
പറവൂർ: ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ജനറൽ മെഡിസിൻ വിഭാഗവും ഡയബറ്റോളജി വകുപ്പും സംയുക്തമായി കോമ്പ്രഹെൻസിവ് മെറ്റബോളിക് കൺഡിന്യു മെഡിക്കൽ എഡ്യൂക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള 200 ഓളം ഡോക്ടർമാർ പങ്കെടുത്തു. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ ജയകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പലും എക്സിക്യുട്ടീവ് ഡയറക്ടറുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. അജിത് നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. നടൻ റോണി ഡേവിഡ് മുഖ്യാതിഥിയായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ബൈജു സാം ജേക്കബ്, കൺസൾട്ടന്റ് ഫിസിഷൻ പ്രൊഫ. ഡോ. പി. സുരേഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ശശിധരൻ, വൈസ് പ്രിൻസിപ്പൽ ഡോ. സന്ധ്യ കുറുപ്പ് , ഡോ. ബിശ്വാസ് ഡി. കർത്ത, ഡോ. സുനിൽ സംസാരിച്ചു. പത്തിലധികം ഡോക്ടർമാർ കോമ്പ്രഹെൻസീവ് മെറ്റബോളിക് വിഷയത്തെ അടിസ്ഥാനമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചു.സാങ്കേതിക അവബോധം നൽകുന്ന വിവിധ സെഷനുകൾ, കേസ് അവതരണം, ക്വിസ് മത്സരം എന്നിവ നടന്നു. ഡോ. എസ്. ദിപിൻ, ഡോ. വി.ജി. ബിനേഷ്, ഡോ. നീക്കോ ഇനീസ് ചിരിയങ്കണ്ടത്ത്, ഡോ. രാമചന്ദ്രൻ എൻ. മേനോൻ, ഡോ. സുജിത് സിദ്ധാർത്ഥൻ, ഡോ. സച്ചിൻ വി. മേനോൻ, ഡോ. അശ്വത് കുമാർ, ഡോ. എം. കൃഷ്ണകുമാർ, ഡോ. മുഹമ്മദ് അമീർ, ഡോ. പി. സുരേഷ് എന്നിവർ ക്ളാസെടുത്തു.