lenovo

കൊച്ചി: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ പ്രൊഫഷണലുകൾക്കായി പുതിയ ലാപ്‌ടോപ്പും ടാബ്‌ലറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രൊഫഷണലുകൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷ, കൈകാര്യം ചെയ്യാനുള്ള സൗകര്യം, ദൃഢത എന്നിവയാണ് പ്രധാന സവിശേഷതകൾ. ഉപയോക്താക്കളുടെയും വ്യവസായങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ ടാബ് പുറത്തിറക്കിയിരിക്കുന്നതെന്ന് ലെനോവോ ഇന്ത്യയുടെ ഡയറക്ടർ ആൻഡ് കാറ്റഗറി ഹെഡ് ആശിഷ് സിക്ക പറഞ്ഞു.

സവിശേഷതകൾ
11 ഇഞ്ച് എൽ.സി.ഡി ഡിസ്‌പ്ലേ, 400 നിറ്റ്‌സ് ബ്രൈറ്റ്‌നസ്, 1920*1200 റെസല്യൂഷൻ എന്നിവയോടെയുള്ള ടാബ്‌ലെറ്റ്, ഉയർന്ന ഗുണമേന്മയുള്ള ദൃശ്യാനുഭവമാണ് നൽകുന്നത്. ഡോൾബി അറ്റ്‌മോസോടെ മെച്ചപ്പെടുത്തിയ നാല് സ്പീക്കറുകളും മിഡിയാടെക് ഹെലിയോ ജി88 പ്രോസസറും, 8ജി.ബി വരെ റാം, 128ജി.ബി സ്റ്റോറേജ് എന്നിവയും ഉപയോക്താകൾക്ക് ഉറപ്പുവരുത്തുന്നു.

വില

22,999 രൂപ മുതൽ ലൂണ ഗ്രേ നിറത്തിലുള്ള ഈ മോഡൽ ലഭ്യമാണ്