തുരുത്തിക്കര: ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താംവാർഡ് തുരുത്തിക്കര 39-ാം നമ്പർ അങ്കണവാടിയിൽ ബോധവത്കരണവും ആൽബന്റസോൾ ഗുളികയും വിതരണം ചെയ്തു. മെമ്പർ ലിജോ ജോർജ് അദ്ധ്യക്ഷതവഹിച്ചു. ജെ.പി.എച്ച്.എൻ അഞ്ജുമോൾ കെ.പി, അങ്കണവാടി അദ്ധ്യാപിക കെ.എൻ. വനജകുമാരി, ഹെൽപ്പർ സിനി വർഗീസ്, ആശാവർക്കർ കെ.പി. സിജി എന്നിവർ നേതൃത്വം നൽകി.