കാലടി: മലയാറ്റൂർ-നീലീശ്വരം കുടുംബരോഗ്യ കേന്ദ്രത്തിലെ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. മലയാറ്റൂർ-നീലിശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോയി അവോക്കാരൻ മലയാറ്റൂർ ഗവ. യു.പി സ്കൂളിൽ കുട്ടികൾക്ക് വിര ഗുളിക നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത്‌ അംഗം വിജി റെജി ഗവ.യൂ.പി സ്കൂൾ ഹെഡ് മിസ്ട്രസ് കെ.വി.ലില്ലി എന്നിവർ സംസാരിച്ചു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലാലു ജോസഫ് ബോധവത്കരണ ക്ലാസ് നടത്തി.