
കോലഞ്ചേരി: ട്വന്റി 20 തിരുവാണിയൂർ പഞ്ചായത്ത് കൺവെൻഷൻ പാർട്ടി ഉപാദ്ധ്യക്ഷൻ വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിബി എബ്രാഹം അദ്ധ്യക്ഷനായി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. ചാർളി പോൾ പരിശീലന ക്ലാസെടുത്തു. ജില്ലാ കോ ഓർഡിനേറ്റർ റോയി വി. ജോർജ്, ടി.കെ. ബിജു, പി.വൈ. എബ്രാഹം, ഒ.ജെ. പൗലോസ് എന്നിവർ സംസാരിച്ചു.