
മൂവാറ്റുപുഴ: മാറാടിയിൽ പ്രവർത്തനം ആരംഭിച്ച ലക്ഷ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗത്വ വിതരണോദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ജോസ് നെടുംതടത്തിലിന് നൽകി നിർവഹിച്ചു. മാനേജിംഗ് ട്രസ്റ്റി രഘു ടി.ബി. അദ്ധ്യക്ഷനായി. തൊഴിലില്ലായ്മ പരിഹരിക്കാൻ സ്വയം തൊഴിൽ ആരംഭിക്കുന്നതിനു വേണ്ടിയുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് രഘു ടി.ബി. പറഞ്ഞു. ജോയിന്റ് മാനേജിംഗ് ട്രസ്റ്റി അനീഷ് പുളിക്കൻ, ട്രസ്റ്റി സജിമോൻ യു.എസ്. എന്നിവർ പങ്കെടുത്തു.