santhosh-trophy1
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരളടീമിൽ അംഗമായ കുമ്പളം തച്ചപ്പിള്ളിൽ ജസ്റ്റിന്റെ മകൻ ജോസഫ് ജസ്റ്റിനെ കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു

കുമ്പളം: സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരളടീമിൽ അംഗമായ (ഡിഫെൻഡർ) കുമ്പളം തച്ചപ്പിള്ളിൽ ജസ്റ്റിന്റെ മകൻ ജോസഫ് ജസ്റ്റിനെ കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇടക്കൊച്ചി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എക്‌സ്. സാജി അദ്ധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോളി പൗവത്തിൽ,ജോസ് വർക്കി, പഞ്ചായത്ത് മെമ്പർമാരായ മിനി ഹെൻട്രി, സിമി ജോബി, നേതാക്കളായ സണ്ണി തണ്ണിക്കോട്ട്, എൻ.എം. ബഷീർ, കെ.വി. റാഫേൽ, തരുൺലാൽ തുടങ്ങിയവർ സംസാരിച്ചു.