തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ പമ്പു ഹൗസിലെ ശുദ്ധീകരണ പ്രവർത്തനത്തിന്റെ പേരിൽ ഡിസംബർ 4,5 തീയതികളിൽ തൃപ്പൂണിത്തുറ ഭാഗത്തെ കുടിവെള്ളവിതരണം നിറുത്തിവയ്ക്കാനുള്ള ജല അതോറിറ്റിയുടെ തീരുമാനം പുന:പരിശോധിക്കണമെന്ന് ട്രൂറ ജല അതോറിറ്റിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയിലെ വൃശ്ചികോത്സവം 29 മുതൽ ഡിസംബർ 6 വരെയാണ്. ഭക്തജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ട്രൂറ ചെയർമാൻ വി.പി. പ്രസാദ് പറഞ്ഞു.