തൃപ്പൂണിത്തുറ: പൂണിത്തുറ പ്രദേശത്തെ രൂക്ഷമായ കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ട് റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യപ്രകാരം ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് ഗാന്ധി സ്ക്വയർ ക്ലാസിക് ഫോർട്ടിൽ വച്ച് യോഗം നടത്തും. അസോസിയേഷൻ ഭാരവാഹികളും ജല അതോറിറ്റി ഉദ്യാഗസ്ഥരും പങ്കെടുക്കും.