കാക്കനാട്: സർക്കാർ ജീവനക്കാരോടുള്ള അനീതിക്കെതിരെ കേരള എൻ.ജി.ഒ സംഘ് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന സെക്രട്ടറി എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി. പ്രസീദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.എസ്. സുമേഷ്, വനിതാ സമിതി സംസ്ഥാന ജോയിന്റ് കൺവീനർ എൻ.വി. ശ്രീകല, സംസ്ഥാന സമിതി അംഗം ടി.എസ്. ശ്രീജേഷ്, പെൻഷണേഴ്സ് സംഘ് ജില്ലാ കമ്മിറ്റി അംഗം പി.ആർ. സുനിൽകുമാർ, എ.ബി. നിശാന്ത് കുമാർ എന്നിവർ സംസാരിച്ചു. ടി.ബി. ഹരി, എം.കെ. ബിജി, ഷിജി അഗസ്റ്റ്യൻ, ടി.പി. സ്മിത, പൊന്നപ്പൻ എന്നിവർ നേതൃത്വം നൽകി.