vadakara-school

കൂത്താട്ടുകുളം : കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബിന്റെയും എസ്.പി.സി യൂണിറ്റിന്റെയും നേതൃത്വത്തിൽ ആറൂർ പരിശുദ്ധം അഗ്രോ ഫാം സന്ദർശനം നടത്തി. 40 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരും പങ്കെടുത്തു. അഗ്രോഫാം കവാടത്തിൽ വിദ്യാർത്ഥി സംഘത്തെ സ്ഥാപന ഉടമ സ്വീകരിച്ചു. 7500 ഓളം വിയറ്റ്നാം ഏർലി പ്ലാവുകൾ, കരനെൽ കൃഷി, 500 ഓളം വിവിധ ഫലവൃക്ഷങ്ങൾ, മീൻ കുളം, സ്വാഭാവിക വനം ഇവയെല്ലാം ഉൾപ്പെട്ട 14. 5 ഏക്കർ സ്ഥലം സന്ദർശനം കുട്ടികൾക്ക് പ്രത്യേക അനുഭവമായിരുന്നു, പരിപാടികൾക്ക് അദ്ധ്യാപകനായ വി.എൻ. ഗോപകുമാർ, വി.എൻ. ബിജി, ജോമി വിൽസൺ എന്നിവർ നേതൃത്വം നൽകി.