anwar-sadath-mla

ആലുവ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജി മാർവൽ അദ്ധ്യക്ഷനായി. ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ, സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. റിയാസ്, ചലച്ചിത്രതാരം റഫീഖ് ചൊക്ലി, സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ, എൻ.കെ. ജോഷി, ടി.ജെ. വർഗീസ്, ജയ്സൺ ഞൊങ്ങിണിയിൽ, എൽഡോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ട്രേഡ് ഫെയർ സ്കൂൾ ഒഫ് ഫോട്ടോഗ്രഫി ഡയറക്ടർ ടി.ജെ. വർഗീസും വിൻസന്റ് മോണാലിസ സംസ്ഥാന ഫോട്ടോഗ്രഫി പ്രദർശനം സംസ്ഥാന പ്രസിഡന്റ് എം.ആർ.എൻ. പണിക്കരും ഉദ്ഘാടനം ചെയ്തു. പ്രകടനവും അവാർഡ് ദാനവും നടന്നു.