citu

ആലുവ: വൈദ്യുത ബോർഡിൽ ജീവനക്കാരുടെ കുറവും ഗുണമേന്മയുള്ള സാധനസാമഗ്രികളുടെ അപര്യാപ്തയും പരിഹരിക്കണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ആലുവ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ഊർജ്ജ മേഖല സ്വകാര്യവത്കരിക്കുന്നതിനും കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യുന്നതിനുമുള്ള വൈദ്യുതി ഭേദഗതി ബില്ലിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ദേശീയ സെക്രട്ടറി ദീപ കെ. രാജൻ ഉദ്ഘാടനം ചെയ്തു. എ.ഡി. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സി.എസ്. ബൈജു, കെ.ബി. ഉദയകുമാർ, എസ്. ലാലു, സനൽകുമാർ, കെ.ആർ. ബാലകൃഷ്ണൻ പിക്ബാൽ, പി.എം. സഹീർ, ബി.വി. റസൽ, ടി.എം. സുമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.ഡി. ഷൈജു (പ്രസിഡന്റ്), സി.എസ്. ബൈജു (സെക്രട്ടറി), സി.പി. ഇന്ദ്രജിത്ത് (ട്രഷറർ) പി.വി. മനാഫ് (മാഗസിൻ കൺവീനർ), ഐ.ആർ. രാജേഷ് (സോഷ്യൽ മീഡിയ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.