1
പള്ളുരുത്തി മരുന്നു കട ബസ് കാത്തിരിപ്പ് കേന്ദ്രം

പള്ളുരുത്തി: കെ.ജെ. മാക്സി എം.എൽ.എയുടെ പ്രത്യേക വികസനഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പള്ളുരുത്തി മരുന്നുകട ബസ് കാത്തിരിപ്പ് കേന്ദ്രം ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം സി. ആർ. സുധീർ അദ്ധ്യക്ഷനായി. കെ.ജെ. മാക്സി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

നാടക സംവിധായകൻ കെ.എം. ധർമൻ, പി.എം.എസ്.ഇ ബാങ്ക് പ്രസിഡന്റ് കെ. പി. ശെൽവൻ, നഗരസഭാംഗം സോണി കെ. ഫ്രാൻസിസ്, കെ.എൻ. സുനിൽകുമാർ, സുനില ശെൽവൻ, ടി.കെ. ഷംസു, മിഥുൻ പ്രകാശൻ എന്നിവർ സംസാരിച്ചു.