
ആലുവ: കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിരയ്‌ക്കെതിരെയുള്ള ആൽബന്റസോൾ ഗുളികകൾ വിതരണം ചെയ്തു. പഞ്ചായത്ത് തല വിതരണോദ്ഘാടനം ചാലയ്ക്കൽ ദാറുസ്സലാം എൽ.പി.സ്‌ക്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ റസീല ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ഹെഡ്മാസ്റ്റർ കെ.എ. ഫാഹിം, റസീന നജീബ്, സലില, എസ്.എസ്. രേഖ, കെ.ബി. സബ്‌ന, ടി.യു. ജിജി, അസ്‌ന യൂസുഫ്, ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. ആൽബന്റസോൾ ഗുളികകൾ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഡിസംബർ മൂന്നിന് സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് വീണ്ടും വിതരണം ചെയ്യും.