joyalukas

കൊല്ലം: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് കൊല്ലത്ത് ഡയമണ്ട് ജുവലറി ഷോ സംഘടിപ്പിക്കുന്നു. നവംബർ 29 മുതൽ ഡിസംബർ 15 വരെ കൊല്ലം ജോയ്ആലുക്കാസ് ഷോറൂമിൽ നടക്കുന്ന ഷോയിൽ ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഡയമണ്ട് ആഭരണ പർച്ചേസുകൾക്ക് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി ലഭിക്കും.
ഡയമണ്ട് ആഭരണങ്ങളോടുള്ള അഭിരുചിയുടെയും കരകൗശല നൈപുണ്യത്തോടുള്ള പ്രതിബദ്ധതയുടെയും ആഘോഷമാണിതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച ഷോപ്പിംഗ് അനുഭവത്തോടൊപ്പം ആഭരണപ്രേമികൾക്ക് ഇഷ്ടമനുസരിച്ച് ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാനും ഇതിലൂടെ അവസരം ലഭിക്കും.