
പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിൽ 14-ാം വാർഡിൽ എം.എൽ.എയുടെ പ്രത്യേക വികസന സ്കീമിൽ ഉൾപ്പെടുത്തി 9.83 ലക്ഷം ചെലവിൽ നിർമ്മിച്ച സെന്റർ റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, ധന്യ ബാബു, സുരേഷ് ബാബു, എം.കെ. രാജേഷ്, സുദർശനൻ, സാബു സുവാസ് തുടങ്ങിയവർ പങ്കെടുത്തു.