കൊച്ചി: എറണാകുളം ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് കായികമേള 2024 29,30 തീയതികളിൽ നടത്തും. അത്‌ലറ്റിക്‌സ്, ക്യാരംസ്, കബഡി, ചെസ്, ഫുട്‌ബാൾ, പവർലിഫ്റ്റിംഗ്, വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഹോക്കി, ഗുസ്തി, ലോൺ ടെന്നീസ്, നീന്തൽ, ഖോഖോ, യോഗ എന്നീ ഇനങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പങ്കെടുക്കാം. വെയിറ്റ് ലിഫ്റ്റിംഗ്, ബാസ്‌കറ്റ്‌ബാൾ, ക്രിക്കറ്റ്, ബെസ്റ്റ് ഫിസിക് എന്നീ ഇനങ്ങൾ പുരുഷന്മാർക്ക് മാത്രമായിരിക്കും മത്സരം. സർക്കാർ ജീവനക്കാർ പേര്, ഔദ്യോഗിക മേൽവിലാസം, പെൻനമ്പർ, പങ്കെടുക്കേണ്ട ഇനങ്ങൾ (അത്‌ലറ്റിക്‌സ് ഇനം തിരിച്ചെഴുതുക), മൊബൈൽനമ്പർ, ഇമെയിൽ വിലാസം
എന്നിവ ഉൾപ്പെടുത്തി ഓഫീസ് മേലധികാരി നൽകുന്ന സാക്ഷ്യപത്രം, 200 രൂപ രജിസ്‌ട്രേഷൻഫീസ് എന്നിവ സഹിതം 29ന് രാവിലെ 8ന് എറണാകുളം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എത്തണം.