ആലുവ: നഗരത്തിലും പരിസരത്തും തുടർച്ചയായി മോഷണം നടത്തിയവന്ന നാല് അന്യസംസ്ഥാനക്കാർ തൊണ്ടിസഹിതം ആലുവ പൊലീസിന്റെ പിടിയിലായി. അസാം നാഗൂൺ സ്വദേശികളായ ഗുൽജാർ ഹുസൈൻ (24), അമീർ ഹുസൈൻ (25), രജാക്ക് അലി (24), തെങ്കാശി സ്വദേശി മാരിമുത്തു (27) എന്നിവരാണ് പിടിയിലായത്.
എറണാകുളത്ത് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച്, ക്ഷേത്രങ്ങൾ, പള്ളികൾ, താമസമില്ലാത്ത വീടുകൾ എന്നിവിടങ്ങളിലായിരുന്നു മോഷണം. ആലുവയിലെ ക്ഷേത്രങ്ങളിൽ നിന്ന് കവർച്ച ചെയ്ത നിലവിളക്കുകൾ കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ ആക്രി കടയിലും വിലപിടിപ്പുള്ളവ തമിഴ്നാട്ടിലെ കടയിലുമാണ് വിറ്റിരുന്നത്. സ്ഥിരമായി മോഷണ മുതൽ വാങ്ങിയിരുന്ന ആക്രി കടക്കാരനെയും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.