aswanth

വൈപ്പിൻ: പണയത്തിന് വാഹനം നൽകിയശേഷം ആ വാഹനംതന്നെ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ സ്വദേശി മൂലക്കൽപുരയിൽ അശ്വന്തിനെയാണ് (25) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തത്. സോഷ്യൽ മീഡിയവഴി ഒന്നരലക്ഷംരൂപയ്ക്ക് പുതുവൈപ്പ് സ്വദേശി സുനിൽ ബലനോകാർ പണയത്തിനെടുത്തു. ഈ കാറാണ് പണയം കൊടുത്തയാൾ തന്നെ മോഷ്ടിക്കാൻ ശ്രമിച്ചത്.

ഞാറക്കൽ ഇൻസ്‌പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അഖിൽ വിജയകുമാർ, എ. എസ്. ഐ. ആന്റണി ജെയ്‌സൺ, സീനീയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.യു. ഉമേഷ്, ശ്രീകാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.