
കുറുപ്പംപടി: ഒപ്പനയിലെ പതിവ് മൂത്തകുന്നം എസ്.എൻ.എം എച്ച്.എസ്.എസിലെ മൊഞ്ചത്തിമാർ ഇത്തവണയും തെറ്റിച്ചില്ല. തുടർച്ചയായ 18-ാം വർഷവും ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ സ്‌കൂൾ ഒന്നാമതെത്തി. കഴിഞ്ഞ 18 വർഷവും ജിഹാദ് വലപ്പാടാണ് സ്‌കൂളിന്റെ പരിശീലകൻ എന്ന പ്രത്യേകതയുമുണ്ട്. ഐഷ നൂറിൻ, ദേവിക ബിബിൻ, എൻ.എസ്. അഷ്ലിന, ടി.ആർ. ഷിയറ, നന്ദന രാജേഷ്, പി.ബി. ശിവപ്രിയ, ആർച്ച സുരേഷ്, അയന സുബിൻ, ജോസ്ന മെറിൻ എന്നിവരുടെ സംഘത്തിൽ ആലിയ ജസ്റ്റിനായിരുന്നു മണവാട്ടി. മുൻ വർഷങ്ങളിലെല്ലാം എ ഗ്രേഡോടെ സ്‌കൂൾ സംസ്ഥാന തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.