കൊച്ചി: പുതുതലമുറയെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് കേരളകൗമുദി സംഘടിപ്പിക്കുന്ന ബോധപൗർണമി
ലഹരിവിരുദ്ധ സെമിനാർ ഇന്ന് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എറണാകുളം അസി. പൊലീസ് കമ്മിഷണർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്യും. ബോധവത്കരണ ക്ളാസും അദ്ദേഹം നയിക്കും.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഭീഷണിക്കെതിരെ സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി കേരളകൗമുദി ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് ബോധപൗർണമി ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ.
ഇന്ന് വൈകിട്ട് രണ്ടിന് സ്കൂൾ ഹാളിൽ നടക്കുന്ന ഉദ്ഘാടന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ ആമുഖ പ്രഭാഷണം നിർവഹിക്കും. പ്രിൻസിപ്പൽ ഒ.വി. സാജു സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.എം. അനിൽകുമാർ നന്ദിയും പറയും.