
മൂവാറ്റുപുഴ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന്റെയും മൂവാറ്റുപുഴ ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടന ദിനത്തിന്റെ 75-ാമത് വാർഷിക ദിനാഘോഷം സംഘടിപ്പിച്ചു. പോക്സോ ജില്ലാ ജഡ്ജി മഹേഷ് ജി. ഭരണഘടനാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിജി റ്റി.ജി അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി.കെ. നാരായണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സിബി അച്ചുതൻ, മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അഡ്വ.എ .കെ. അനിൽകുമാർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വി .വി . ശ്യാം അദ്ധ്യാപക പ്രതിനിധി ഷിലു കെ.പി എന്നിവർ പ്രസംഗിച്ചു. ഭരണഘടനയെ കുറിച്ച് വിദ്യാർത്ഥികൾക്കായി പ്രശസ്ത ട്രെയിനർ പൗലോസ് കുട്ടമ്പുഴ ക്ലാസെടുത്തു. സ്കൂൾ ചെയർപേഴ്സൺ ഗൗരിനന്ദന എസ് നന്ദി പറഞ്ഞു.