കൊച്ചി: ആം ആദ്മി പാർട്ടി 12-ാം സ്ഥാപകദിനം ജില്ലാ പ്രസിഡന്റ് പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ മോസസ് മോദ റാലി ഫ്ളാഗ് ഒഫ് ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷക്കീർ അലി, മുൻ ജില്ലാ പ്രസിഡന്റ് സാജു പോൾ, ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ, ജില്ലാ ട്രഷർ മുസ്തഫ, സുനിൽ ആന്റണി, ഷാജഹാൻ, എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.എം. പീറ്റർ, ജിബിൻ റാത്തപ്പിള്ളി, ജെറാൾഡ്, സാജു വർഗീസ്, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ജോസ് ജോർജ് എന്നിവർ സംസാരിച്ചു.