
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ മെഗാ കറൻസി ചെസ്റ്റ് കാക്കനാട് പ്രവർത്തനമാരംഭിച്ചു. പ്രവർത്തന ക്ഷമതയും സേവന മികവും ഉറപ്പുവരുത്തി ക്യാഷ് മാനേജ്മന്റ് കാര്യക്ഷമമാക്കാനും ഉയർന്ന അളവിലുള്ള കറൻസികൾ കൈകാര്യം ചെയ്യാനുമുള്ള ബാങ്കിന്റെ കഴിവ് വർദ്ധിപ്പിക്കുകയാണ് കറൻസി ചെസ്റ്റ് തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആർ.ബി.ഐ കേരള, ലക്ഷദ്വീപ് റീജണൽ ഡയറക്ടർ തോമസ് മാത്യു കറൻസി ചെസ്റ്റ് ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം സൗത്ത് ഇന്ത്യൻ ബാങ്കിന് ആറ് ചെസ്റ്റുകളാണുള്ളത്.
ബാങ്കിംഗ് സേവനങ്ങളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രവർത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് എം.ഡിയും സി.ഒ.ഇയുമായ പി.ആർ. ശേഷാദ്രി പറഞ്ഞു.