prakash-sikaria

കൊച്ചി: ഫ്‌ളിപ്പ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമായ യു.പി.ഐ ഫിൻടെക്ക് കമ്പനി സൂപ്പർമണി 9.5 ശതമാനം പലിശ നൽകുന്ന സൂപ്പർ ഫിക്‌സഡ് പദ്ധതി ആരംഭിച്ചു. ആനായാസമായി യു.പി.ഐയിലൂടെ രണ്ട് മിനിറ്റിനകം പൂർണമായും ഡിജിറ്റലായി നടത്താവുന്ന സ്ഥിര നിക്ഷേപം പദ്ധതി യുവതലമുറയിൽ സേവിംഗ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് അനുമതി നൽകിയ അഞ്ച് ബാങ്കുകളിൽ ഉപഭോക്താക്കൾക്ക് സൂപ്പർമണി ആപ്പിലൂടെ 1000 രൂപ മുതൽ നിക്ഷേപം നടത്താം. സ്ഥിര നിക്ഷേപങ്ങൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്.
ഇതാദ്യമായാണ് യുപിഐ ആപ്പിലൂടെ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിക്കുന്നത്. പുതു തലമുറ നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ പദ്ധതികൾ ആരംഭിക്കുക എന്ന റിസർവ് ബാങ്കിന്റെ വീക്ഷണങ്ങൾക്ക് അനുസൃതമായാണ് പദ്ധതിയെന്ന് സുപ്പർ മണി ഫൗണ്ടർ ആൻഡ് സി.ഇ.ഒ പ്രകാശ് സിക്കാരിയ പറഞ്ഞു.