
പിറവം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പിറവം ബ്ലോക്ക് കൗൺസിൽ യോഗം ബ്ലോക്ക് വൈസ് പ്രസിഡന്റ് ബെന്നി മർക്കോസിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മറ്റി അംഗം പ്രസന്ന ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയുംഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 3 % ക്ഷാമാശ്വാസവും സർവീസ് ജീവനക്കാർക്ക് അനുവദിച്ച പോലെ ഒക്ടോബർ മാസം മുതൽ പെൻഷൻകാർക്കും മുൻകാലത്തെ പോലെ ഒറ്റ തീയതിയിൽ അനുവദിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. ജില്ല ജോ. സെക്രട്ടറി എം. എൻ കൃഷ്ണൻ. ബ്ലോക്ക് സെക്രട്ടറി സി. കെ സോമൻ, ബ്ലോക്ക് ട്രഷറാർ ജോയ് മാത്യു തുടങ്ങിയവർ സംസാരിച്ചു.