
പിറവം: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പിറവത്ത് കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം നടന്നു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ്.കൃഷ്ണദാസ് അദ്ധ്യക്ഷനായി. കെ.പി സലിം, സി.കെ പ്രകാശ്, സോമൻ വല്ലയിൽ, അരുൺ അശോകൻ, അജ്മില ഷാൻ, ആശാ ബിജുമോൻ, ജ്യോതി ബാലൻ, റിൽജോ വർഗീസ് എന്നിവർ സംസാരിച്ചു. ആശുപത്രിപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം പള്ളിത്താഴത്ത് സമാപിച്ചു. പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ രക്ഷിച്ച മേഖല സെക്രട്ടറി ആർ.കെ അമൽ, എൽദോ ബെന്നി, മനു ടി ബേബി എന്നിവരെ അനുമോദിച്ചു.