കൊച്ചി: ഇന്ത്യൻ ഭരണഘടനയുടെ 75-ാമത് വാർഷികത്തോടനുബന്ധിച്ച് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. സെമിനാർ ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ സുരേഷ് വർമ്മ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ഡി. മജീന്ദ്രൻ, അഡ്വ. അരുൾ മുരളീധരൻ, അഡ്വ. രേഷ്മ ഗിരീഷ് എന്നിവർ സംസാരിച്ചു.