കൊച്ചി: സനു സത്യൻ രചനയും സംവിധാനവും നിർവഹിച്ച 'നിലമ്പൂർ പാട്ടടിയന്തിരം ചിരന്തന സംസ്‌കൃതി" ഡോക്യുമെന്ററിയുടെ പ്രകാശനവും യുട്യൂബ് റിലീസും ചാവറ കൾച്ചറൽ സെന്റർ പ്രിവ്യൂ തിയേറ്ററിൽ നാളെ വൈകിട്ട് ആറിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. ഫാ. അനിൽ ഫിലിപ്പ് അദ്ധ്യക്ഷനാകും. ഛായാഗ്രഹണം: സാജൻ ചന്ദ്രബാലൻ, ജിതേഷ് ദാമോദർ, പശ്ചാത്തല സംഗീതം: സനു സ്വരലയ. ആപ്തഭാരതിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാകും.