കൊച്ചി: കേരകർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര നാളികേര ബോർഡ് ചെയർമാനെയും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറെയും സന്ദർശിക്കാൻ കേര കർഷകസംഘം എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് ഡേവിഡ് പറമ്പിത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഖിലേന്ത്യ നാളികേര കർഷക ഫെഡറേഷൻ കോ ഓർഡിനേറ്റർ അഡ്വ. ജേക്കബ് പുളിക്കൻ, സംസ്ഥാന വൈസ് പ്രസിഡന്റ മുഹമ്മദ് പനക്കൽ, സെക്രട്ടറി റോയ് ബി. തച്ചേരി എന്നിവർ സംസാരിച്ചു.